പ്രണയ ദിനത്തിൽ രക്തദാന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
ഉള്ളിയേരി:” റോസപുക്കൾ വാടും പക്ഷേ രക്തം ജീവൻ രക്ഷിക്കും.” പ്രണയ ദിനത്തിൽ ചങ്ക്സ് കൂട്ടായ്മയും ഹോപ്പും കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലും ചേർന്ന് ഫെബ്രുവരി 14-ന് മുണ്ടോത്ത് എച്ച്. എം. മദ്രസ്സയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ ECG, രക്ത–ഷുഗർ പരിശോധനകളും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും. 9645628023, 9846903278



