കൊയിലാണ്ടിയിൽ BJP പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം കൈവരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബി ജെ പി പ്രവർത്തകർ കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനം നടത്തി. കൊയിലാണ്ടി ബി.ജെ.പി. ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് പരിസരത്ത് അവസാനിപ്പിച്ചു.

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, ജില്ല ട്രഷറർ വി. കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ അഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ വി നിധിൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ കെ കെ വൈശാഖ്, വി കെ സുധാകരൻ, വി.കെ മുകുന്ദൻ, സതീശൻ. കുനിയിൽ, മാധവൻ ഒ, ഗിരിജ ഷാജി, രവി വല്ലത്ത്, പ്രിജിത്ത് ടി.പി, കെ. പി എൽ മനോജ്, പ്രസാദ് വെങ്ങളം എന്നിവർ നേതൃത്വം നൽകി.
