ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുങ്ങി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രം

ഉള്ളിയേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുങ്ങി മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രം. തിങ്കളാഴ്ച പുലർച്ചെ ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക് ഭഗവന്റെ പിറന്നാൾ സദ്യ. വൈകീട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന ശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും.

സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണം എന്നിവ ഉണ്ടായിരിക്കും. പ്രധാന വഴിപാടുകൾ: തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക്.
