KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട്കാവ് കുടുംബാര്യോഗ്യ കേന്ദ്രത്തിൽ ബി.ജെ.പി. ധർണ്ണ

ചെങ്ങോട്ട്കാവ് കുടുംബാര്യോഗ്യ കേന്ദ്രത്തിൽ ബി.ജെ.പി. ധർണ്ണ. ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും. പ്രവർത്തന സമയം വെട്ടികുറച്ചെന്നുമാരേപിച്ചാണ് ബി.ജെ.പി. ഹെൽത്ത് സെൻ്ററിന് മുൻപിൽ  ധർണ്ണ സംഘടിപ്പിച്ചത്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്. ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരം 6മണി വരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ലാബ് ടെക്നിഷൻ അടക്കം ആവശ്യമായ സ്റ്റാഫിനെ ഉടൻ നിയമിക്കുക, ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ  ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട് എസ്. ആർ. ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടാണ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ബി.ജെ. പി ആരോപിച്ചു. ബി. ജെ. പി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻ ബോധി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് പോത്തല, ഒ. ബി. സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.പി. രാജീവൻ, ജിതേഷ് ബേബി എന്നിവർ സംസാരിച്ചു. രജീഷ് കൊണ്ടോത്ത്, ശശി തെക്കേടത്ത്, നളിനാക്ഷൻ, അരുൺ മേലൂർ, രഞ്ജിത്ത് കെ.ടി.കെ ധർണയ്ക്കു നേതൃത്വം നൽകി.
Share news