വൈദ്യുതി ചാർജ്ജ് വർദ്ധന ആരോപിച്ച് ബിജെപി ധർണ്ണ
ചേമഞ്ചേരി: വൈദ്യുതി ചാർജ്ജ് വർദ്ധന ആരോപിച്ച് ബിജെപി ചേമഞ്ചേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: നിധിൻ, ചെങ്ങോട്ടുകാവ് പ്രസിഡണ്ട് പ്രിയ ഒരുവമ്മൽ, സുജല കുമാരി, എരിയ സെക്രട്ടറി സജീവ് കുമാർ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ്, മണ്ഡലം എസ്. സി മോർച്ച മണ്ഡലം പ്രസിഡണ്ട് രജീഷ്, മണ്ഡലം കമ്മറ്റി അംഗമായ മാധവൻ പൂക്കാട്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻ ബോധി, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ്, ഏരിയ വൈസ്പ്രസിഡണ്ട് ജിജു, സരീഷ് എന്നിവർ സംസാരിച്ചു.

