മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ജേതാവിനെ അനുമോദിച്ചു

പൊയിൽക്കാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ജേതാവായ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ കെ.പി ആര്യനന്ദനെ സ്കൂളിലെ N.S.S യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്ലാവിലക്കഞ്ഞി എന്ന പേരിൽ നടത്തിയ പരിപാടിയിൽ കാർഷിക മേഖലയിലെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ എടുത്തു. പി.ടി.എ പ്രസിഡന്റ് എം. നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
.

.
ബിന K.C, മിഥുൻ മോഹൻ, ജയ്കിഷ്, ദീപു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ ചിത്രേഷ് P. G സ്വാഗതവും പ്രോഗ്രാം ഓഫീസർ പ്രവീണ. T.C നന്ദിയും പറഞ്ഞു.
