KOYILANDY DIARY.COM

The Perfect News Portal

കൗതുക കാഴ്ചയൊരുക്കി ബീറ്റ്റൂട്ട് ഫെസ്റ്റ്

കൗതുക കാഴ്ചയൊരുക്കി ബീറ്റ്റൂട്ട് ഫെസ്റ്റ്. ചിങ്ങപുരം : വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ പറമ്പിലെ3 സെൻ്റ് സ്ഥലത്ത് 3 മാസം കൊണ്ട് ശാസ്ത്രീയമായ രീതിയിൽ ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത് വിളയിച്ചെടുത്ത 28 കിലോഗ്രാം ബീറ്റ്റൂട്ട് ഉപയോഗിച്ച് കൊണ്ട് രക്ഷിതാക്കളുടെ സഹായത്തോടെ 28 ബീറ്റ്റൂട്ട് വിഭവങ്ങൾ തയ്യാറാക്കി ബീറ്റ്റൂട്ട് ഫെസ്റ്റ് നടത്തി. ബീറ്റ്റൂട്ട് കൊണ്ട് ഇത്രയധികം വിഭവങ്ങൾ തയ്യാറാക്കിയത് കുട്ടികൾക്ക് കൗതുക കാഴ്ചയായി .
ബീറ്റ്റൂട്ട് ഫെസ്റ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടി. എം. രജുല നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പി. കെ. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത്, എസ്. ആർ. ജി. കൺവീനർ പി. കെ.അബ്ദുറഹ്മാൻ, പി.ടി.എ വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത്, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ്, ഐശ്യര്യ, പി. നൂറുൽ ഫിദ, സി. ഖൈറുന്നിസാബി, വി. പി.സരിത, പി. സിന്ധു എന്നിവർ സംസാരിച്ചു.
Share news