ബഷീർ അനുസ്മരണവും പ്രതിഭാ സംഗമവും നടത്തി

കൊയിലാണ്ടി: സാഗർ ലൈബ്രറി & റീഡിങ് റൂം വിയ്യൂരിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണവും പ്രതിഭാ സംഗമവും നടത്തി. സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ശശികുമാർ എ. വി. പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വിജയരാജ് കെ. ടി അധ്യക്ഷത വഹിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ശംഭുനാഥ് കെ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

മുതിർന്ന മികച്ച വായനക്കാരെയും, കൂടുതൽ പുസ്തകങ്ങൾ എടുത്ത ലൈബ്രറി അംഗങ്ങളേയും, പ്ലസ് ടു ഉന്നത വിജയികളേയും ചടങ്ങിൽ ആദരിച്ചു. അനിൽ കുമാർ എം. കെ, പ്രജീഷ് കുമാർ, സന്ദീപ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ. കെ സ്വാഗതവും വിമേഷ് പി. ടി നന്ദിയും പറഞ്ഞു.
