ബഷീർ ദിനം ആചരിച്ചു

ബഷീർ ദിനം ആചരിച്ചു. പന്തിരികര പട്ടാണിപ്പാറ നവീന ഗ്രന്ഥശാല & തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ചിത്രകാരൻ ശ്രീനി പാലേരി വരച്ച ബഷീർ സാഹിത്യ ചിത്ര പ്രദർശനവും ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡണ്ട് ഇ. വിജയരാഘവൻ്റെ അധ്യക്ഷതയിൽ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ജി രാമനാരായണൻ, കെ.കെ ലീല, വി.പി ഇബ്രാഹിം. ടി. ഇ പ്രഭാകരൻ, വി. എൻ വിജയൻ, കെ. ആർ ഹരികൃഷ്ണൻ, ടി.പി ഗിരിജ, ആര്യ നിഷാദ് എന്നിവർ സംസാരിച്ചു.

