KOYILANDY DIARY.COM

The Perfect News Portal

സെപ്റ്റംബറിൽ 9 ദിവസം കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കില്ല; കാരണമറിയാം

സെപ്റ്റംബർ മാസത്തിൽ 9 ദിവസം കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കില്ല; കാരണമറിയാം.. രാജ്യത്തിന്റെ വിവിധയിടങ്ങളിലെ ഉത്സവങ്ങളും ആഘോഷങ്ങളും ചരിത്ര പ്രാധാന്യമുള്ള ദിവസങ്ങളുമൊക്കെ കണക്കിലെടുത്താൽ, സെപ്റ്റംബർ മാസത്തിൽ 16 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഭാരതീയ റിസർവ് ബാങ്ക് (RBI) പുറത്തിറക്കിയിട്ടുള്ള നിയമപ്രകാരം, എല്ലാ ദേശീയ പൊതു അവധി ദിനങ്ങളിലും മേഖലാടിസ്ഥാനത്തിൽ അതാത് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കേണ്ട ആവശ്യമില്ല.

സെപ്റ്റംബർ മാസത്തിലെ ആദ്യ പൊതു അവധി ശ്രീകൃഷ്ണ ജന്മാഷ്ടമിയാണ് (സെപ്റ്റംബർ 6). സെപ്റ്റംബർ 28-നുള്ള ഈദ്-ഇ-മിലാഡും ഏതാനും സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മുഴുവൻ ബാങ്കിങ് സ്ഥാപനങ്ങൾക്കും അവധി ബാധകമായ ദിവസമാണ്. 

ബാങ്ക് അവധി ദിവസങ്ങൾ താഴെ കൊടുക്കുന്നു

Advertisements
  • സെപ്റ്റംബർ  3: ഞായറാഴ്ച
  • സെപ്റ്റംബർ  6: ശ്രീകൃഷ്ണ ജന്മാഷ്ടമി
  • സെപ്റ്റംബർ  9: രണ്ടാം ശനിയാഴ്ച
  • സെപ്റ്റംബർ 10: രണ്ടാം ഞായറാഴ്ച
  • സെപ്റ്റംബർ 17: മൂന്നാം ഞായറാഴ്ച
  • സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി
  • സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
  • സെപ്റ്റംബർ 24: നാലാം ഞായറാഴ്ച
  • സെപ്റ്റംബർ 27: നബിദിനം
Share news