KOYILANDY DIARY.COM

The Perfect News Portal

‘തിരികെ 2022’ പൂർവ്വ വിദ്യാർത്ഥി സംഗമം

‘തിരികെ 2022’ പൂർവ്വ വിദ്യാർത്ഥി സംഗമം. കോഴിക്കോട് ഗവ: എഞ്ചിനിയറംഗ്  കോളേജിലെ 2011-2015 സിവിൽ എഞ്ചിനിയറിംഗ്  ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘തിരികെ 2022’ കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. 2011-2015 സിവിൽ എഞ്ചിനിയറിംഗ് ബാച്ചിൻ്റെ സ്‌ററാഫ് അഡ്വൈസർ ഡോ. കെ.എം. കൗസർ സംഗമം ഉദ്ഘാടനം ചെയ്തു. കോളേജിലെ സിവിൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

ഗവ: എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സജിത്ത് പി.പി, പ്രൊഫസർമാരായ ദിലീപ് കുമാർ പി.ജി, അമ്മദ് കെ.കെ, ഡോ. റഹ്‌മത്തുള്ള നൗഫൽ, ഡോ. അനിരുദ്ധൻ പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണ്മറഞ്ഞ തങ്ങളുടെ സഹപാഠികളുടെ പേരിൽ കോളേജിൽ നിന്നും വരുംവർഷങ്ങളിൽ പഠിച്ചിറങ്ങുന്ന സിവിൽ എഞ്ചിനിയറംഗ് ബാച്ചിലെ മികച്ച വിദ്യാർത്ഥിക്ക് ഉപഹാരം കൊടുക്കാനും തീരുമാനിച്ചു.

അദ്ധ്യാപകരുമൊത്തുള്ള സമയം ആസ്വാദകരമാക്കുവാനും ഓർമ്മകളിലേക്ക് ഓടി അടുക്കുവാനും നിരവധി പരിപാടികളും തയ്യാറാക്കിയതായി സംഘാടകർ അറിയിച്ചു.

Advertisements
Share news