KOYILANDY DIARY.COM

The Perfect News Portal

അഴിയൂർ – വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണം: സിപിഐഎം പയ്യോളി ഏരിയാ സമ്മേളനം

അഴിയൂർ – വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണമെന്ന് സിപിഐഎം പയ്യോളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എം.പി ഷിബു ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മഴവെള്ളം ഒഴുകിപോകാ നുള്ള സംവിധാനം ഫലപ്രദമായി ഒരുക്കാത്തതിനാൽ റോഡ് മുഴുവൻ പുഴയായി മാറുകയാണ്. ദേശീയപത കരാർ കമ്പനി ഇത്തരം വിഷയങ്ങളോട് ഗൗരവ പൂർവ്വമായ നിലപാട് സ്വീകരിക്കണമെന്നും ദേശീയ പാത അഴിയൂർ – വെങ്ങളം റീച്ചിൻ്റെ നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പണി പൂർത്തീകരിക്കണമെന്നും സമ്മേളനം എൻഎച്ച് അധികാരികളോട് ആവശ്യപ്പെട്ടു.

പയ്യോളി റെയിൽവേ സ്റ്റേഷൻ വികസനം ഉറപ്പാക്കുക, മേലടി സിഎച്ച്സി യിൽ കിടത്തി ചികിത്സ ആരംഭിക്കുക, കൊളാവിപ്പാലത്ത് പുളിമുട്ട് നിർമ്മിക്കുക, അയനിക്കാട് കുറ്റിയിൽ പീടികയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, നന്തി റെയിൽവേ ട്രാക്ക് ക്രോസിങ്ങ് വഴി അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, മേപ്പയൂർ – പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് റൂട്ട് പുന:സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളുംസമ്മേളനം അംഗീകരിച്ചു.

ഏരിയ പ്രവർത്തന റിപ്പോർട്ടിൻ്റെ ഭാഗമായി നടന്ന ചർച്ചക്ക് ഏരിയ സെക്രട്ടറി എം പി ഷിബുവും പൊതു ചർച്ചക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ  കുഞ്ഞമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ എന്നിവർ സംസാരിച്ചു. സുരേഷ് ചങ്ങാടത്ത് ക്രഡൻഷ്യൽ റിപ്പോർട്ട് അവത രിപ്പിച്ചു. വൈകീട്ട് നന്തി കേന്ദ്രീകരിച്ച് ചുവപ്പ് സേനാമാർച്ചും ആയിരക്കണക്കിന് ബഹുജനങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലിയും നടന്നു.

Advertisements
സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതു സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ട റി എം പി ഷിബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, കെ ജീവാനന്ദൻ, പി എം വേണു ഗോപാല ൻ , കെ കെ മമ്മു, വി വി സുരേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ കെ  ഷൈജു സ്വാഗതം പറഞ്ഞു. 
Share news