ഓട്ടോമൊബൈൽസ് സ്പെയർപാർട്സ് റീട്ടെയിലെസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി

കൊയിലാണ്ടി: ഓട്ടോമൊബൈൽസ് സ്പെയർപാർട്സ് റീട്ടെയിലെസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടത്തി. സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത് പതാക ഉയർത്തി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട്, മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സംഘടനയുടെ സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത്, സ്റ്റേറ്റ് സെക്രട്ടറി ബിജു പാർട്സ് ലാൻഡ്, സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം രക്ഷാധികാരി രാജേഷ് പാല തുടങ്ങിയ സംഘടനയുടെ മുതിർന്ന നേതാക്കളും സമീപ ജില്ലകളിലെ പ്രസിഡണ്ട് സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമത്തിൽ സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത്. മുഖ്യപ്രഭാഷണം നടത്തി. വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും പ്രയാസങ്ങളെ പറ്റിയും എംഎൽഎ കാലത്തിൽ ജമീല സമ്മേളനത്തിൽ പ്രതിപാദിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്പെയർ എക്സ്പോ 2024 സംസ്ഥാന സെക്രട്ടറി ബിജു പാർട്സ്ലാൻഡ് ഉദ്ഘാടനം ചെയ്തു. ഐഡന്റിറ്റി കാർഡ് വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് നിർവഹിച്ചു. അംഗങ്ങൾക്കുള്ള ലാബ് ഡിസ്കൗണ്ട് കാർഡ് വിതരണം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ പി കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.
