KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍

കോഴിക്കോട് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്. സ്‌കൂളില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ ആയിരുന്നു സംഭവം. വനിതാ പോലീസ് സ്റ്റേഷനില്‍ POCSO Act പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024 ഡിസംബര്‍ മാസം മുതല്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പിന്‍തുടര്‍ന്ന് ശല്ല്യം ചെയ്യുകയായിരുന്നു.

 

12ന് അതിജീവിതയായ 17 വയസ് പ്രായമായ പെണ്‍കുട്ടിയെ പാലാഴി പയ്യടി മീത്തല്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും സ്‌ക്കൂളിലേക്ക് പോകുന്നതിനായി മാനാഞ്ചിറ ഭാഗത്തേക്കുള്ള MTC ബസ്സില്‍ കയറുന്ന സമയത്തായിരുന്നു ആക്രമണം. പ്രതി ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അതിക്രമം നടത്തി എന്ന കാര്യത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയായ വാജിര്‍ അന്‍സാരി എന്ന പ്രതിയെ അറസ്റ്റ് ചെയ്തു തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

Share news