കൊലപാതകശ്രമം: എസ്‌ഡിപിഐക്കാർക്ക് ഏഴ് വർഷം കഠിന തടവും പിഴയും
.
കൊയിലാണ്ടി ഏഴുകുടിക്കലിൽ ക്ഷേത്രപൂജാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് എസ് ഡിപിഐക്കാർക്ക് ഏഴ് വർഷം കഠിനതടവും പിഴയും. 2022 ഫെബ്രുവരി 9 ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന അർഷിതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോഴിക്കോട് രണ്ടാം അഡീഷണൽ സെഷൻസ് ജില്ലാ കോടതി ജഡ്‌ജി പി. സെയ്‌തലവി ശിക്ഷ വിധിച്ചത്.

എടക്കുളം കവലാട് സ്വദേശികളായ മുഹമ്മദ് അലി എന്ന ജാക്കി, ഷബീ ബ് വി.എം. എന്നിവരെയാണ് ഏഴ് വർഷം കഠിനതടവിനും 50000 രൂപ വീതം പിഴയടയ്ക്കാനും വിധിച്ചത്. വീഴ്‌ചവരുത്തിയാൽ മൂന്ന് മാസം അധിക തടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. മത്സതൊഴിലാളികളെ ഇറക്കി തൻ്റെ ഓട്ടോയിൽ തിരികെ വരികയായിരുന്ന അർഷി തിനെ രാഷ്ട്രീയ വിരോധം വെച്ച് തീരദേശ റോഡിലെ കാവലാടിൽ വെച്ച് ബൈക്കിലെത്തിയ സം ഘം അക്രമിക്കുകയായിരുന്നു.

പ്രദേശത്തെ എസ്‌ഡിപിഐ ക്രിമിനലുകളായ ഇവർ അർഷിതിനെ ഇരുമ്പ് പൈപ്പ്, ഇടിക്കട്ട എന്നിവകൊണ്ട് അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എസ്‌ഡിപിഐകാർ കൊയിലാണ്ടി ഹാർബറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാട്ടുകാർ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അർഷിതിനെ അക്രമിസംഘം അക്രമിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.



