യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം: പ്രതിക്കായി അന്വേഷണം തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെസ്റ്റേഷന് സമീപം യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. ഇന്ന് രാവിലെയാണ് റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ച് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്ക് തിരിച്ച് മണമൽ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

കൊയിലാണ്ടി പോലീസ് യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങി. പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്..
