KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടും

കോഴിക്കോട്: നവീകരണത്തിൻ്റെ ഭാഗമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിക്കും. റണ്‍വേ നവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ പുലര്‍ച്ചെയും വൈകീട്ടുമാണ്.

റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്നതിന് ടാറിങ്ങ് ജോലികളാണ് 15-ന് ആരംഭിക്കുന്നത്. ഇതോടൊപ്പം റണ്‍വേയുടെ മധ്യഭാഗത്ത് ലൈറ്റിങ്ങ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

Share news