KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

.
കൊയിലാണ്ടി: നഗരസഭയുടെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. വിതരണത്തിന്റ ഉദ്ഘാടനം ചെയർമാൻ യു കെ ചന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി. ടി ബിന്ദു അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി കെ പദ്ധതി വിശദീകരണം നടത്തി.
കൗൺസിലർമാരായ ജയദേവൻ, ബാലകൃഷ്‌ണൻ, മൈഥിലി, പ്രിയങ്ക എന്നിവർ സംസാരിച്ചു. ഓർത്തോ ഉപകരണങ്ങളും, ഹിയറിങ് എയിഡുകളും ആണ് നൽകിയിട്ടുള്ളത്. വികസനഫണ്ടിൽ നിന്ന് 200000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ നന്ദിയും പറഞ്ഞു.
Share news