ആശാ വർക്കേഴ്സ് യൂണിയൻ മാർച്ച് നടത്തി
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മേലുദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, വെൽനെസ് സെന്ററിൽ ഡ്യൂട്ടിക്ക് 1000 രൂപ അനുവദിക്കുക, അധിക ജോലിക്ക് അധിക വേതനം നൽകുക, ഓൺലൈൻ പ്രവർത്തനങ്ങൾക്ക് ഉപകരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. രാവിലെ എരഞ്ഞിപ്പാലം പോസ്‌റ്റോഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
