KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി കിഴക്കും പാട്, തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ഈ ചടങ്ങിന് ക്ഷേത്രം ശില്പി സുബ്രഹ്മണ്യൻ ഒറ്റപ്പാലം തയ്യാറാക്കി എത്തിച്ച ആധാരശിലകൾ, ഷഢാധാരം സമർപ്പിച്ച കല്യേരി വിശ്വനാഥൻ നായർ, ക്ഷേത്രം പ്രസിഡണ്ട് സി.പി. മോഹനൻ, വൈസ് പ്രസിഡണ്ട് എൻ കെ സുരേഷ് ബാബു, സെക്രട്ടറി  ഇ.കെ. മോഹനൻ, ജോയിന്റ് സെക്രട്ടറി എം കെ ബിജു, കൺവീനർ സി.പി മനോജ്, രക്ഷാധികാരി കെ.വി രാഘവൻ നായർ ക്ഷേത്ര പരിപാലന സമിതി, വനിതാവേദി പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി.
Share news