വായന പക്ഷാചരണത്തിൻറെ ഭാഗമായി പ്രശ്നോത്തരി സംഘടിപ്പിച്ചു
കൊയിലാണ്ടി: വായന പക്ഷാചരണത്തിൻറെ ഭാഗമായി പ്രശ്നോത്തരി സംഘടിപ്പിച്ചു. പൊയിൽക്കാവ് ജ്വാല ലൈബ്രറിയുടെയും ചെങ്ങോട്ടുകാവ് കുടുംബശ്രീ സിഡിഎസ് ൻറെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാൾക്കുമായി നടനം ഓഡിറ്റോറിയത്തിൽവെച്ചാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. സാഹിത്യകാരൻ വി ടി ജയദേവൻ ഉദ്ഘാടനം ചെയ്തു.

പി വേണു മാസ്റ്റർ, സിഡിഎസ് ചെയർപേഴ്സൺ പ്രനീത, കെ ഗീതാനന്ദൻ, വികാസ് എന്നിവർ ആശംസകൾ നേർന്നു. രാഗേഷ്, സുരഭി ടീച്ചർ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം കൊടുത്തു. യു പി വിഭാഗത്തിൽ പ്രണവ്, ദിയ, ടിയാഗോ, എച്ച് എസ് വിഭാഗത്തിൽ ആരോമൽ, നക്ഷത്ര, ഋതുരാജ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാിനങ്ങൾ നേടി.



