KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ  സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിന് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം നിർവഹണ ഉദ്യോഗസ്ഥ ഐസിഡിഎസ്സ് സൂപ്പർവൈസർ സബിത സി നിർവഹിച്ചു.
കൗൺസലർ മാരായ എ ലളിത, സി. സുധ, സി ബബിത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, രമേശ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായാണ് സ്കൂട്ടർ വിതരണം നടന്നത്. ജീവിതം കരുപ്പിടിപ്പിക്കാനും, സ്വയം തൊഴിൽ ചെയ്യാനും ഈ പദ്ധതി ഉപയോഗപ്പെടും. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതവും ഐസിഡിഎസ്സ് സൂപ്പർവൈസർ വീണ എസ് നന്ദിയും പറഞ്ഞു.