അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയം; നാഷണൽ ലീഗ്

കോഴിക്കോട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി. പരാജയ ഭീതിയിലായ ബിജെപി, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ വേട്ടയുടെ ലക്ഷ്യം ലോകസഭ തെരഞ്ഞെടുപ്പാണ്.
ഇലക്ടറൽ ബോണ്ട് ഉൾപ്പെടെയുള്ള ബിജെപിക്ക് തിരിച്ചടിയായേക്കാവുന്ന വിഷയങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെയും ഭരണഘടനയെയും ദുർബലപ്പെടുത്തുന്ന സംഘപരിവാർ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

