KOYILANDY DIARY

The Perfect News Portal

സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത സിബിഐ നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കെജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.