അരുൺ നമ്പിയാട്ടിലിനെ ആർ ജെ ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു

വയനാട് ദുരന്ത ഭൂമിയിൽ ദുരന്ത നിവാരണ പ്രവൃത്തി നടത്തി നാട്ടിലെത്തിയ അരുൺ നമ്പിയാട്ടിലിനെ ആർ ജെ ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. സുജ ബാലുശ്ശേരി പൊന്നാട അണിയിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നാരായണൻ കിടാവ്, മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട്, ടി കെ കരുണാകരൻ, അനീസ് ബാലുശ്ശേരി തുടങ്ങിയവർ അനുമോദിച്ചു സംസാരിച്ചു.
