KOYILANDY DIARY.COM

The Perfect News Portal

ആ‍ര്‍ട് ഫിയസ്റ്റ സീസ​ണ്‍ 2. ഇനി കാപ്പാട് ചിത്ര പ്രദർശനത്തിൻ്റെ നാളുകൾ

കൊയിലാണ്ടി: ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സീസൺ 2, 2024 ഏപ്രിൽ എട്ടിന് ആരംഭിക്കും. കാപ്പാട് സൈമൺ ബ്രിട്ടോ ഗാലറിയിൽ 45 ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദർശനം മെയ് 23ന് അവസാനിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്നുമുള്ള വ്യത്യസ്ത മീഡിയങ്ങളിൽ വരയ്ക്കുന്ന ചിത്രകാരന്മാരുടെ അമൂല്യമായ പെയിന്റിങ്ങുകൾ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം നൽകും.
ഡോ. ലാൽ രഞ്ജിത്ത്  ക്യുറേറ്റ് ചെയ്യുന്ന മൂന്നാമത്തെ ചിത്രപ്രദർശനമാണ് ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സീസൺ 2. ഇന്ത്യയിലെ തന്നെ ബ്ലൂ ഫ്ലാഗ് ടാഗ് ലഭിച്ച ബീച്ചുകളിൽ ഒന്നായ ചരിത്രത്തിൻറെ താളുകളിൽ അടയാളപ്പെടുത്തിയ കാപ്പാട് കടൽത്തീരത്ത് കടലിനെ അഭിമുഖമായി നിൽക്കുന്ന സൈമൺ ബ്രിട്ടോ ആ‍‍ര്‍ട് ഗ്യാലറി ചേമഞ്ചേരി പഞ്ചായത്തിന്റെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ഉള്ള ഇടപെടലിന്റെയും സൂചകമായി നിരവധി കലാകാരന്മാർക്ക് പ്രയോജനമേകി നിൽക്കുന്നു.
മനോജ് ടി യു. സന്തോഷ് കെ വി എന്നിവരുടെയും ഏകോപനത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തോടൊപ്പം മധു ബാലൻ കോഡിനേറ്റ് ചെയ്യുന്ന വ്യത്യസ്ത ഇവന്റുകളും ചിത്രപ്രദർശനത്തിന് മാറ്റുകൂട്ടും.
Share news