KOYILANDY DIARY.COM

The Perfect News Portal

അരിക്കൊമ്പൻ: പുതിയസ്ഥലം കണ്ടുപിടിക്കാൻ നിർദേശം നൽകിയെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പൻ വിഷയത്തിൽ കോടതിവിധി ലംഘിക്കില്ലെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. മാറ്റാൻ പുതിയസ്ഥലം കണ്ടുപിടിക്കാൻ നിർദേശം നൽകി. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട്‌ നൽകുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന്  ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. ഇടപെടില്ലെന്നും വിദഗ്‌ധ സമിതി തീരുമാനമാണ് യുക്തിസഹമെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

Advertisements

 

Share news