KOYILANDY DIARY.COM

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. രാത്രി ഏഴുമണിക്ക് ഗണപതി ഹോമത്തിനും കലവറ നിറയ്ക്കലിനും ശേഷമാണ് കൊടിയേറ്റം നടന്നത്. 19ന് ശ്രീഭൂതബലി, ക്ഷേത്ര ചടങ്ങുകൾ 20ന് അയ്യപ്പ ക്ഷേത്രത്തിൽ തിയ്യാട്ട്. 21ന് പരദേവത ക്ഷേത്രത്തിൽ തേങ്ങയേറും പാട്ടും. 22ന് പള്ളിവേട്ട, വൈകിട്ട് കുറൂളി തഴെ നിന്നുള്ള ആറാട്ട്കുടവരവ്, പിലാത്തോട്ടത്തിൽ നിന്നുള്ള തണ്ടാൻ്റെ ഇളനീർ കുലവരവ്, രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ പള്ളിവേട്ട എഴുന്നള്ളത്ത്.
23 ന് കുളിച്ചാറാട്ട്, ക്ഷേത്രപ്രദക്ഷിണം, തുടർന്ന് കൊടിയിറക്കി ആറാട്ടുസദ്യ എന്നിവ നടക്കും. കൊടിയേറ്റത്തിന് ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഒ.ടി. രാജൻ, അശോകൻ കുന്നോത്ത്, രമേശൻ രനിതാലയം, ചന്ദ്രഭാനു ചൈത്രം, ഗിരീഷ് പുതുക്കുടി എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി ഭക്തരും പങ്കെടുത്തു. തിരുവാതിരക്കളിയും അരങ്ങേറി.
Share news