ലഹരി വിരുദ്ധ ദിനം ആചരിച്ചു

കായണ്ണ: ലഹരി വിരുദ്ധ ദിനം ആചരിച്ചു. മാട്ടനോട് എയുപി സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ്മാസ്റ്റർ കെ. സജീവൻ ഉദ്ഘാടനം ചെയ്തു. അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടന്നു. കർട്ടൻ പേരാമ്പ്രയുടെ ലഹരി വിരുദ്ധ നാടകം ജീവിതം മനോഹരമാണ് അരങ്ങേറി. കെ സി കരുണാകരൻ, സുബീഷ് തളിയോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി. സി പി ലിഷ, വി പി ഷാജി, കെ വി ഷിബില എന്നിവർ നേതൃത്വം നൽകി.
