“ജാഗ്രത” ലഹരി വിരുദ്ധ ആൽബം റിലീസ് ചെയ്തു
“ജാഗ്രത” ലഹരി വിരുദ്ധ ആൽബം റിലീസ് ചെയ്തു. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ജാഗ്രത എന്ന ലഹരി വിരുദ്ധ ആൽബം റിലീസ് ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) സുരേഷ് ഒ കെ രചനയും സംവിധാനവും നിർവഹിച്ച ആൽബത്തിന്റെ പ്രകാശന കർമ്മം നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വടകര നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷാജി കെഎസ് നിർവഹിച്ചു.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ പി ഗിരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒ കെ സുരേഷ്, പുഷ്പലത, മഞ്ജുള, മനോജ് മരുതൂർ, പ്രേംരാജ് പാലക്കാട് സുരേഷ് ബാബു നെടുബൊയിൽ, ഷാജി പയ്യോളി തുടങ്ങിയവർ സംസാരിച്ചു, ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് പാലക്കാട് പ്രേംരാജ് ആണ്. തേജ ലക്ഷ്മി തേജസ് എന്നിവർ ഗാനമാലപിച്ചു. എഡിറ്റ് ഷിജു പൈതോത്ത് ക്യാമറ ഷാജി പയ്യോളി. ചടങ്ങിൽ അഞ്ജന സുരേഷ് സ്വാഗതം പറഞ്ഞു.
