KOYILANDY DIARY.COM

The Perfect News Portal

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന് പരിക്ക്

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയരുന്നെന്ന ആശങ്കകള്‍ക്കിടയിലാണ് ജമ്മുകശ്മീരില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനിക മേധാവി ഉപേന്ദ്രദ്വിവേദി ജമ്മുവിലെത്തി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ഗുന്‍ദ ഗ്രാമത്തിലെ സൈനിക ക്യാമ്പിന് നേരെ സായുധരായ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യത്തിന് കരുത്താര്‍ന്ന് തിരിച്ചടിയില്‍ ഭീകരര്‍ പിന്‍തിരിഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദോഡ ജില്ലയിലെ ഒരു സ്‌കൂള്‍ താല്‍കാലികമായി സജ്ജീകരിച്ച ക്യാമ്പിലേക്ക് വെടിവെയ്പ്പും ഗ്രനേഡ് ആക്രമണവും നടന്നിരുന്നു.

 

ഇതേ പ്രദേശത്ത് ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞാഴ്ച കത്വയില്‍ നടന്ന ആക്രമത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രത്യേക സേനയെ ഉള്‍പ്പെടെ അധിക സേനയെ സൈന്യം ജമ്മുവില്‍ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഭീകരുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് നീക്കം. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് തീവ്രവാദ ആക്രമണത്തില്‍ ജമ്മുവില്‍ കൊല്ലപ്പെട്ടത്.

Advertisements
Share news