KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5775 രൂപയും നല്‍കേണ്ടി വരും. 

ഇന്നലെ മാത്രം സ്വര്‍ണവിലയില്‍ 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. 46,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 5765 രൂപയായിരുന്നു ഇന്നലത്തെ വില. രണ്ട് ദിവസം മുന്‍പ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണവില വര്‍ധിച്ചത്.

 

ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഡിസംബര്‍ 13നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 45,320 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.

Advertisements
Share news