KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിച്ചതിന് പിന്നാലെ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 21 പേരും രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. നിലവിൽ ആർക്കും അപകടത്തിൽ സാരമായ പരുക്കുകൾ ഇല്ല.

Share news