KOYILANDY DIARY

The Perfect News Portal

മൂക്കടപ്പും രക്തസ്രാവവുമായി എത്തിയ മധ്യവയസ്കൻ്റെ മൂക്കിൽ നിന്നും പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ

മൂക്കടപ്പും രക്തസ്രാവവുമായി എത്തിയ മധ്യവയസ്കൻ്റെ മൂക്കിൽ നിന്നും പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ. കുറ്റ്യാടി: ഷേഡ് ഹോസ്പിറ്റലിലെ ഡോ. പി. എം. ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയായ 60 കാരൻ്റെ മൂക്കിൽ നിന്ന് അട്ടകളെ പുറത്തെടുത്തത്.

മൂന്നാഴ്ചയായി ഇയാൾക്ക് മുക്കിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ കാണിക്കാൻ പോവുന്നതിനിടെയാണ് രോഗി ഡോ. ആഷിഫ് അലിയുടെ അടുത്തെത്തിയത്. രോഗമോ പരിക്കോ ഇല്ലാതെയുള്ള രക്തസ്രാവത്തിൻ്റെ കാരണമന്വേഷിച്ചപ്പോൾ മൂന്നാഴ്ച മുമ്പ് മലയിലെ നീരുറവയിൽ മുഖം കഴുകിയിരുന്നതായി പറഞ്ഞു.
മുമ്പ് ഇതേ ക്ലിനിക്കിൽ ഇത്തരം ലക്ഷണങ്ങളുമായി വന്ന രോഗിയുടെ മൂക്കിൽ നിന്ന് അട്ടയെ പുറത്തെടുത്തിരുന്നു. ആ ഓർമയിൽ ഡോ. ആഷിഫ് അലി  രോഗിയുടെ മൂക്കിൽ ഉപ്പുവെള്ളം ഇറ്റിച്ചു. അതോടെ അട്ട പുറത്തേക്ക് തലയിട്ടു. ഇതിനെ പുറത്തെടുത്തു. രോഗിക്ക് മുക്കിനുള്ളിൽ തുടർന്നും അനക്കം അനുഭവപ്പെട്ടതോടെ രണ്ടാമതും ഉപ്പു വെള്ളം മുക്കിൽ ഇറ്റിച്ചു. ഇതോടെ രണ്ടാമത്തെ അട്ടയും
പുറത്തു വന്നു.
Advertisements