KOYILANDY DIARY.COM

The Perfect News Portal

എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ, പൊട്ടിത്തെറിച്ചത്

എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ, പൊട്ടിത്തെറിച്ചത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതും അപകടത്തിൻ്റെ ആഘാതം കൂട്ടി.

പൊട്ടിത്തെറിച്ച മൊബൈലിൻ്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചു വീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

അപകടസമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ അച്ഛൻ അശോക് കുമാർ പറഞ്ഞു. അപകട സമയത്ത് കുട്ടി പുതപ്പിനടിയിൽ കിടന്ന് ഫോണിൽ കളിക്കുകയായിരുന്നെന്നും ഗുളികയെടുക്കാൻ പുറത്തു പോയ ശേഷം താൻ വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചത്തിയതെന്നും അപ്പോളേക്കും കുട്ടി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നുമാണ് കുട്ടിയുടെ മുത്തശ്ശി പറഞ്ഞത്.

Advertisements
Share news