പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി.

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാലയ സമൂഹവും എന്ന വിഷയത്തെ അധികരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകരും ഹെഡ്മാസ്റ്റർമാരും,പി.ടി.എ പ്രസിഡണ്ടുമാരും മീറ്റിൽ പങ്കെടുത്തു.
.

.
പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് Eഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. കെ. അഭിനീഷ്, കെ. ജീവാനന്ദൻ, കെ.ടി.എം കോയ, എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് സർക്കാർ നിയോഗിച്ച പരിഷ്കരണ കമ്മറ്റിയുടെ മെമ്പർ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും, വിദ്യാലയ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസനും വിഷയാവതരണങ്ങൾ നടത്തി. കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
.

.
ചർച്ചയിൽ ഡി.കെ. ബിജു, കെ.കെ.ശ്രീഷു, എ. സജീവ്കുമാർ, എം. ജയകൃഷ്ണൻ, ആർ.കെ. ദീപ, എൻ.വി. വൽസൻ, വൽസൻ പല്ലവി, വികാസ് കൻമന, സി. അരവിന്ദൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.
