കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ അമൃതം ലളിതം സുന്ദരം മഹായജ്ഞം നടക്കുന്നു

കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ അമൃതം – ലളിതം – സുന്ദരം
മഹായജ്ഞം മാതാ അമൃതാനന്ദമയി മഠത്തിന്റെ ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. താലൂക്കിലെ നൂറിൽപരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷമായി നടത്തിവന്നിരുന്ന ശ്രീലളിതാ സഹസ്രനാമ ജപത്തിന്റേയും, വിശ്വശാന്തി പ്രാർത്ഥനയുടെയും പരിസമാപ്തിക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം മഠാധിപ സ്വാമികൾ യജ്ഞാചാര്യന്മാരായി പങ്കെടുക്കുമെന്നു കൊയിലാണ്ടി മഠാധിപതി ബ്രഹ്മ: സുമേധാമൃത ചൈതന്യ അറിയിച്ചു.
