വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

‘അമ്മ’ മുന്‍ പ്രസിഡണ്ട് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. തിരുവനന്തപുരത്തുവെച്ച് ഇന്ന് ഉച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹന്‍ലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്.

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.

