മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട് നൽകി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി ആവശ്യപ്പെട്ടു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം. പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും അമികസ് ക്യൂറി. നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും ദേശീയപാത നിർമാണം, മണ്ണിടിച്ചിൽ തടയാൻ നടപടി സ്വീകരിക്കണമെന്നും നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി. അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇടപെടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

