ആലുവ കൊലപാതകം; കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ആലുവയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് സാഹചര്യം ഒരുക്കാനുള്ള പ്രതിബദ്ധത സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾക്കെതിരായ സർക്കാരിൻറെ അചഞ്ചലമായ നിലപാടിന് അടിവരയിടുന്നതായും മന്ത്രി പറഞ്ഞു.
