(AlMS) നഴ്സിങ്ങ് ഓഫീസറായി നിയമനം ലഭിച്ച ഷംന C.D. യെ കേരള പ്രവാസി സംഘം അനുമോദിച്ചു
കൊയിലാണ്ടി: ഓൾ ഇന്ത്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസിൽ (AlMS) നഴ്സിങ്ങ് ഓഫീസറായി നിയമനം ലഭിച്ച ഷംന.C.D. യെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അനുമോദിച്ചു. ഏരിയാ പ്രസിഡണ്ട് അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ വൈ: ചെയർമാൻ അഡ്വ: കെ. സത്യൻ ഉപഹാരം സമർപ്പിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മങ്ങോട്ടിൽ സുരേന്ദ്രൻ, ലോക കേരള സഭാംഗവും പ്രവാസി സംഘം ജില്ലാ വൈ: പ്രസിഡന്റുമായ പി.കെ. കബീർ സലാല, ഏരിയാ ഷറർ പി.കെ. അശോകൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ അരിക്കുളം സ്വാഗതവും, എം.കെ. രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

