KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിൽ തരിശിട്ട മുഴുവൻ ഭൂപ്രദേശങ്ങളും കൃഷി യോഗ്യമാക്കും

മൂടാടി ഗ്രാമപഞ്ചായത്തിൽ 2026 – 27 വർഷത്തിൽ തരിശിട്ട മുഴുവൻ ഭൂപ്രദേശങ്ങളും കൃഷി യോഗ്യമാക്കാനും  – ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ തീരുമാനിച്ചു. 41,52,67,439 രൂപ വരവും 36,9 2,00,439 ചെലവും 46,06700 നിക്കിയിരിപ്പുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സി.കെ ശ്രീകുമാർ അവതരിപ്പിച്ചു. വയോജന സംരക്ഷണ കേന്ദ്രം, ലേബർ ബാങ്ക്, സമഗ്ര സി.പി.ആർ പരിശീലനം, പൊതു ശ്മശാനം നിർമാണം, പൊട്ടിപൊളിഞ്ഞ റോഡുകളില്ലാത്ത പഞ്ചായത്ത്, വനിത വെൽനസ് സെൻ്റർ, ഹീറ്റ് ആക്ഷൻ പ്ലാൻ പദ്ധതി, എന്നീ പദ്ധതികളും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചു.
.
.
പ്രസിഡൻ്റ് എം.പി. അഖില അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.സത്യൻ, ഭവാനി എ.വി, സജ്ന പിരിശത്തിൽ, മെമ്പർമാരായ പപ്പൻ മൂടാടി, ഒ. രഘുനാഥ്, ബീന ഗിരിഷ്, രമ്യ സുർജിത്, അനസ് അണ്യാട്, ഉസ്ന, അനസ് ആയടത്തിൽ, കെ.പി.കരിം, രൂപേഷ് കൂടത്തിൽ, കെ.പി. ലീല, മിനി തെക്കേവീട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതം പറഞ്ഞു. 
Share news