നന്തി പള്ളിക്കര റോഡ് അടക്കരുതെന്നാവശ്യപ്പെട്ട് നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ
മൂടാടി: ദേശീയപാത വികസനത്തിൻ്റെ പേരിൽ നന്തി പള്ളിക്കര റോഡ് അടക്കരുതെന്നാവശ്യപ്പെട്ട് നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ ചേർന്നു. ദേശീയപാത വികസനത്തിൻ്റ ഭാഗമായാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രശ്നങ്ങർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിൽ ബഹുജന കൺവൻഷൻ ചേർന്നത്. നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നു പോകുന്നത് നിലവിൽ പ്രധാന റോഡായ നന്തി – പള്ളിക്കര കിഴൂർ റോഡിനെ അടച്ചു കൊണ്ടാണ്. ഇവിടെ ഏകദേശം 7 മീറ്റർ ഉയരത്തിലാണ് ഹൈവേ കടന്നു പോകുന്നത്.

നിലവിലുള്ള പള്ളിക്കര റോഡിനെ ഹൈവേയുടെ ഭാഗമായ സർവ്വീസ് റോഡിലേക്ക് കണക്റ്റ് ചെയ്യുമെന്നാണ് എൻ.എച്ച് എ ഐ. പറഞ്ഞിട്ടുള്ളത്. സർവ്വീസ് റോഡിന് 5.5 മീറ്റർ വീതി മാത്രമാണ് ഉള്ളത്. ഇത് വാഹനങ്ങൾക്ക് രണ്ട് ഭാഗത്തേക്കും പോകാൻ വലിയ പ്രയാസം സ്രിഷ്ടിക്കും. നന്തിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും അസാധ്യമാവും. ഇരുപതാം മൈൽ ഭാഗത്ത് റോഡിൻ്റെ മറു ഭാഗത്തേക്ക് കടക്കാൻ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് തിക്കോടി അടിപ്പാത വഴി വരേണ്ട സാഹചര്യമാണ്. ഇവിടെ ജനങ്ങൾക്ക് മറുഭാഗത്തേക്ക് കടക്കാൻ സംവിധാനമൊരുക്കണം.


വീമംഗലം- പുറക്കൽ റോഡ് ദേശീയപാത നിർമാണത്തിൻ്റ ഭാഗമായി അടക്കപ്പെട്ടിരിക്കുന്നു. ഗോപാലപുരത്ത് ഗോഖലെ സ്കൂളിനടുത്ത് പ്രദേശം രണ്ടായി വിഭജിക്കപ്പെട്ട സ്ഥലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി. ശിവാനന്ദൻ, വി പി. ദുൽ ഖിഫിൽ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെജീവാനന്ദൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, വാർഡുമെമ്പർമാർ, പാർട്ടി നേതാക്കളായ രാമകൃഷ്ണൻ കിഴക്കയിൽ, വി.വി.സുരേഷ്. മുഹമ്




