KOYILANDY DIARY.COM

The Perfect News Portal

അൽ സഹ്‌റ എക്‌സലൻസ് അവാർഡ് ഫാത്തിമ ഹുമൈറാക്ക്

പേരാമ്പ്ര: അൽ സഹ്‌റ എഡ്യൂക്കേഷൻ ഇൻസ്‌ട്യൂഷൻ്റെ എക്സലൻസ് അവാർഡ് തീകുനിയിലെ ഫാത്തിമ ഹുമൈറാക്ക്. തിരുവള്ളൂർ അസ്മി ഈസി മാറ്റ് പ്രിൻസിപ്പളും വുമൺസ് മീറ്റ് കൺവീനറുമാണ്. ജനുവരി 16ന് മുന്നാറിൽ നടക്കുന്ന ചടങ്ങിൽ അൽ സഹ്‌റ പോഗ്രാം കോ ഓഡിനേറ്റർ എൻ സമീറയുടെ അദ്ധ്യക്ഷതയിൽ മൻസൂർ മുവാറ്റുപുഴ അവാർഡ് വിതരണം ചെയ്യും. അൽ സഹ്‌റ മാനേജ്മെന്റ് പ്രധിനിധികളും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിക്കും.

Share news