എകെടിഎ കൊല്ലം ഏരിയ കൺവൻഷൻ

കൊയിലാണ്ടി: എകെടിഎ കൊല്ലം ഏരിയ കൺവൻഷൻ പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രം ഹാളിൽ നടന്നു. കൺവൻഷൻ സംസ്ഥാന ഭാരവാഹിയും ജില്ലാ സെക്രട്ടറിയുമായ എം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സിന്ധു ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തുളസീ റാണി റിപ്പോർട്ടും ട്രഷറർ ടി.വി. ശാന്ത വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഖദീജാ ഹംസ സംസാരിച്ചു.
