KOYILANDY DIARY

The Perfect News Portal

പഴയ വാട്‌സാപ്പ് സന്ദേശം ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പഴയ വാട്‌സാപ്പ് സന്ദേശം ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തെരഞ്ഞെടുക്കാൻ ഇനി തീയതി മാത്രം നല്‍കിയാല്‍ മതി. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്ഡേറ്റ് ലഭിക്കുന്നുണ്ട്.

ഒരേ ഫോണില്‍ തന്നെ വര്‍ഷങ്ങളായി വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പഴയ ചാറ്റുകള്‍ കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ചാറ്റുകള്‍ നമ്മള്‍ തിരഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ തീയതി ഉപയോഗിച്ചും കണ്ടെത്താന്‍ കഴിയുമെന്നാണ് ഇതിലൂടെ മനസിലാകുന്നത്.

 

 

ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ ഗ്രൂപ്പോ ഓപ്പണ്‍ ആക്കുക. ശേഷം പേരില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാംഐക്കണ്‍ തിരഞ്ഞെടുത്ത് തീയതി നല്‍കുക. ആ തീയതിയിലെ സന്ദേശങ്ങള്‍ ലഭിക്കുന്നതായിരിക്കും.

Advertisements