AKRRDA നേതാവ് പി. വി. സുധൻ അനുസ്മരണവും, ഫോട്ടോ അനാച്ഛദനവും ചൊവ്വാഴ്ച നടക്കും

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. വി. സുധൻ അനുസ്മരണവും ഫോട്ടോ അനാച്ഛദനവും ചൊവ്വാഴ്ച നടക്കും. കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട്, റേഷൻ സംരക്ഷണ സമിതി പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു പി. വി. സുധൻ. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയുടെ ഉത്ഘാടനം AKRRDA സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ എംഎൽഎ നിർവ്വഹിക്കും.

ഫോട്ടോ അനാച്ഛദനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് നിർവഹിക്കും. മുൻ എംഎൽഎ പി. വിശ്വൻ, സംസ്ഥാന ഭാരവാഹികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നു. ജില്ലാ കൺവെൻഷൻ അനുസ്മരണം പ്രമാണിച്ച് ജില്ലയിലെ റേഷൻ കടകൾക്ക് ചൊവ്വാഴ്ച ഉച്ചവരെ അവധിയായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി. പവിത്രൻ
