KOYILANDY DIARY

The Perfect News Portal

എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി; ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതുയു​ഗം തീർക്കാൻ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്

ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതുയു​ഗം തീർക്കാൻ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ അവരുടെ ‌എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. 2024 ജനുവരിയിൽ ആണ് ഈ ഷോ നടക്കുന്നത്.

എയർ ചാർജ് സാങ്കേതിക വിദ്യ കേബിളുകളുടെയോ ചാർജിങ് പാഡിന്റെയോ സഹായമില്ലാതെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്. ചാർജറിന്റ 20 സെന്റീമിറ്റർ ചുറ്റളവിൽ ഉപകരണം വെച്ചാൽ ആയിരിക്കും ഇത്തരത്തിൽ ചാർജ് ചെയ്യാൻ‌ കഴിയുക.

 

മൾട്ടി-കോയിൽ മാഗ്നെറ്റിക് റെസൊണൻസ് ടെക്നോളജിയും ഒരു അഡാപ്റ്റീവ് അൽഗോരിതവും ഉപയോഗിച്ചാണ് ഈ ചാർജർ പ്രവർത്തിക്കുന്നത്. ​ചാർജ് കയറുമ്പോൾ തന്നെ സൗകര്യപ്രദമായി വീഡിയോ കാണുകയോ ​ഗെയിം ആസ്വദിക്കുകയോ എല്ലാം ചെയ്യാവുന്നതാണ്.7.5W വരെ ചാർജിങ് പവർ ആണ് ഈ സാങ്കേതിക വിദ്യയിൽ വാ​​​​ഗ്ദാനം ചെയ്യപ്പെടുന്നത്.

Advertisements

 

ഇതിന് പുറമെ എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്ന സാങ്കേതിക വിദ്യയും ഇൻഫിനിക്സ് അവതരിപ്പിക്കും. തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ആയിരിക്കും എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നത്. 40 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില അനുഭപ്പെടുന്ന പ്രദേശങ്ങളിൽ ഇത് മികച്ച പ്രകടനം കാഴ്ച വെക്കും.

 

ബാറ്ററികളുടെ ഇലക്‌ട്രോഡുകളിൽ ബയോമിമെറ്റിക് ഇലക്‌ട്രോലൈറ്റും ഫ്യൂഷൻ സോളിഡ്-സ്റ്റേറ്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചതോടെയാണ് എക്‌സ്ട്രീം-ടെമ്പ് ബാറ്ററി തയ്യാറാക്കാൻ ഇൻഫിനിക്സിന് കഴിഞ്ഞത്. 2024 ജനുവരി രണ്ടാം ആഴ്ചയിൽ ആയിരിക്കും കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോ നടക്കുക.