KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മെഹ്ഫിലെ അഹ് ലു ബൈത്ത് നഗരിയിൽ പതാക ഉയർന്നു

കൊയിലാണ്ടി: മെഹ്ഫിലെ അഹ് ലു ബൈത്ത് നഗരിയിൽ പതാക ഉയർന്നു. കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് കൊയിലാണ്ടി ചീക്കാ പള്ളി മൈതാനിയിൽ സംഘടിപ്പിക്കുന്ന മെഹ്ഫിലെ സയ്യിദുമാരുടെ സംഗമം ഇന്ന്. വൈകിട്ട് 6ന്  സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ, സയ്യിദ് ടി.പി.സി. തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, എ.പി.എം ബാവ ജീറാനി  സംസാരിക്കും.
ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം, പ്രമുഖരെ ആദരിക്കൽ, പ്രാത്ഥന സംഗമം എന്നിവയും വേദിയിൽ നടക്കും. സംഗമ പരിപാടിയുടെ ഭാഗമായി ചീക്കാപ്പളളി മൈതാനിയിൽ ഇന്നലെ അസർ നമസ്കാരാനാന്തരം സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന മണ്ഡലം എസ്.വൈ.എസ്. സംഘാടക സമിതി യോഗത്തിൽ പി പി യൂസുഫ് അധ്യക്ഷനായി.
മുനിസിപ്പൽ കൗൺസിലർ എ.അസീസ്, അബ്ദുറഹിമാൻ ഹിഷാമി, ടി വി. ഫൈസൽ കൊല്ലം, സംസാരിച്ചു. അൻസാർ കൊല്ലം സ്വാഗതവും, അൻവർ മുനഫർ തങ്ങൾ നന്ദിയും പറഞ്ഞു.
Share news