കാർഷിക കടശ്വാസം; 18.54 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കടാശ്വാസ കമീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. ഈവർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചുകഴിഞ്ഞു.
